
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക യോഗം ഖമീസിലെ ഫറൂഖ് ഗാർഡനിൽ നടന്നു. ജോലി ആവശ്യാർഥം ബഹ്റൈനിൽ നിന്നും ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന നിയാർക്ക് ബഹ്റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസിന് യോഗത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ. കെ, രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ജനറൽ കോഓർഡിനേറ്റർ ജൈസൽ അഹ്മദ്, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം രക്ഷാധികാരികളായ ജമീല അബ്ദുൾറഹ്മാൻ, ആബിദ ഹനീഫ്, പ്രസിഡണ്ട് അബി ഫിറോസ്, സെക്രട്ടറി ജിൽഷ സമീഹ്, ട്രെഷറർ സാലിയ ബഷീർ, കോഓർഡിനേറ്റർ ഷമീമ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയും വനിതാ വിഭാഗത്തിലേയും അംഗങ്ങൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു


