
മനാമ: ബഹ്റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2026-27 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ജൂൺ 8 തിങ്കളാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.

സുനീഷ് സുശീലൻ ചെയർമാനായും അനിയൻ നാണു വൈസ് ചെയർമാനായും പ്രകാശ് കെ.പി ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, അനിമോൻ ചന്ദ്രൻ ട്രഷറർ, സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷറർ, സംഗീത ഗോകുൽ കൾച്ചറൽ സെക്രട്ടറി, ഷിബു രാഘവൻ മെമ്പർഷിപ്പ് സെക്രട്ടറി, അരുൺകുമാർ വെൽനെസ് സെക്രട്ടറി, സുധ സുനിൽ എഡ്യൂക്കേഷൻ സെക്രട്ടറി, ഷോബി രാമകൃഷ്ണൻ കമ്മ്യൂണിറ്റി സ്പോക്സ്മാൻ, അജികുമാർ ഇന്റേണൽ ഓഡിറ്റർ എന്നീ നിലകളിലും ചുമതലയേറ്റു.
സാധാരണയിൽ നിന്നും വ്യത്യസ്തമായി രണ്ട് വനിതാ പ്രതിനിധികൾ കമ്മിറ്റിയുടെ ഭാഗമായത് ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെ മാനവ മൈത്രി ലക്ഷ്യമിട്ടുള്ള എസ്.എൻ.സി.എസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും അഭ്യർത്ഥിക്കുന്നതായി ചെയർമാൻ സുനീഷ് സുശീലനും ജനറൽ സെക്രട്ടറി പ്രകാശ് കെ.പിയും അറിയിച്ചു.


