
മനാമ: ബഹ്റൈനിൽ മനുഷ്യക്കടത്ത് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഏഷ്യൻ സ്വദേശിനിയായ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ബഹ്റൈനി ദിനാർ പിഴയൊടുക്കാനും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചു. കൂടാതെ ഇരയായ യുവതിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള യാത്രാച്ചെലവും പ്രതി വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതി ബഹ്റൈനിൽ എത്തിയ യുവതിയെ ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട്, ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയുമായിരുന്നു.


