
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സുന്നി എന്‍ഡോവ്മെന്റില്‍ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സജ്ജീകരിച്ച ഈ കേന്ദ്രം, കാര്യക്ഷമതയോടെയും പ്രൊഫഷണലിസത്തോടെയും സേവനങ്ങള്‍ നല്‍കാനുള്ള ഒരു നൂതന മാതൃകയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഉപഭോക്തൃ അനുഭവം സുഗമമാക്കുന്ന സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.


