
മനാമ: ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്കേര്‍പ്പെടുത്താനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്കി.
പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് നിയമഭേദഗതി ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കയച്ചു. സിവില്‍, കൊമേഴ്സ്യല്‍ എക്സിക്യൂഷന് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 40 ആണ് ഭേദഗതി ചെയ്യുന്നത്. കടബാധ്യത തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാന്‍ രാജ്യം വിടാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് യാത്രാവിലെക്കേര്പ്പെടുത്താന് കോടതികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി.
നിലവിലെ നിയമമനുസരിച്ച് ഇത്തരക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്കേര്പ്പെടുത്താവുന്നതും അത് ഒമ്പത് മാസം വരെ നീട്ടാവുന്നതുമാണ്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ യാത്രാവിലക്ക് കാലാവധി മൂന്നു വര്‍ഷം വരെ നീട്ടാം.


