
മനാമ: ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) മൂന്നു മാസക്കാലത്തേക്ക് ഒഴിവാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്. രാജ്യത്തെ എല്ലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ ഇളവ് അനുവദിക്കും. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ക്കും ഇളവുണ്ട്. ബഹ്റൈനികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.
നിലവിലെ സാഹചര്യത്തില്‍ ദേശീയ സമ്പദ്ഘടനയെയും സാമ്പത്തിക മേഖലയെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് സി.ബി.ബി. വ്യക്തമാക്കി.


