
മനാമ : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിഡിയോ സമാഹാരം ബഹ്റൈൻ നവ കേരള പുറത്തിറക്കി. വീഡിയോയുടെ പ്രദർശന ഉത്ഘാടനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു നിർവ്വഹിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും കരുതലിനും മുൻതൂക്കം നൽകിയ ഒരു സർക്കാരാണിതെന്നും ഇതിനു ഒരു തുടർച്ച ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പ്രദർശനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ചു വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവാസികൾക്കു ആവേശം നൽകാൻ കഴിയട്ടെ എന്നു ആശംസ പ്രസംഗത്തിൽ നവകേരള സെക്രട്ടറി എ. കെ സുഹൈൽ പറഞ്ഞു. ചടങ്ങിൽ കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ്, ട്രഷറർ ഷാജഹാൻ കരുവന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.


