
ബഹ്റൈൻ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനായി ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ബുക്ക് ഫൈൻഡർ 2026’ ഈ വർഷവും വിജയകരമായി പൂർത്തിയായി. 2023 മുതൽ മുടങ്ങാതെ നടന്നുവരുന്ന ഈ പ്രവർത്തനം, നാലാം വർഷത്തിലും നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരമായി മാറി.
ശ്രീമതി ഷമീലയുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങാവുന്നതിനോടൊപ്പം പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക വഴി പരിസ്ഥിതി സംരക്ഷണത്തെകകുറിച്ചുള്ള അവബോധം വളർത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണെന്ന് ഇടപ്പാളയം ബഹ്റൈൻ ബുക്ക് ഫൈൻഡർ ടീം അറിയിച്ചു.


