
മനാമ: കൃത്യനിര്‍വഹണത്തിനിടെ സാങ്കേതിക തകരാറുമൂലമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ യു.എ.ഇ. സായുധ സേനയിലെ രണ്ടംഗങ്ങള്‍ വീരമൃത്യു വരിച്ചതില്‍ ബഹ്റൈന്‍ അനുശോചിച്ചു.
യു.എ.ഇ. സര്‍ക്കാരിനെയും ജനങ്ങളെയും അനുശോചനവും സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ദുരന്തത്തില്‍ യു.എ.ഇയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് യു.എ.ഇ. സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള അചഞ്ചലമായ പിന്തുണയും പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് യു.എ.ഇ. സൈനികരുടെ മരണത്തില്‍ ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡും അനുശോചിച്ചു.


