
മനാമ: സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ബഹ്റൈനിലെ ഇസ സിറ്റിയിലെ സൗത്ത് ഇസ ടൗണ്‍ പള്ളി നീതി, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഉദ്ഘാടനം ചെയ്തു.
ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഈ പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയത്.
പള്ളികളുടെ അറ്റകുറ്റപ്പണികളും നവീകരണ പദ്ധതികളും നടപ്പിലാക്കുന്നത് ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.


