ആലപ്പുഴ: വയോധികയുടെ മൃതദേഹം മറ്റാരുമറിയാതെ മകന് കുഴിച്ചുമൂടി.
തുറവൂര് മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകന് ഗിരീഷ് അടുക്കളയില് കുഴിച്ചിട്ടത്. ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയില് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോള് അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പോലീസിനോട് ഗിരീഷ് പറഞ്ഞത്.
ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്ന് ഗിരീഷ് മക്കളെ വിളിച്ചുകൊണ്ടുവന്നു. അമ്മൂമ്മ മരിച്ചെന്ന് അവരോട് പറഞ്ഞു. വരുന്ന വഴി മണ്വെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളില്വച്ചു.
മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല.
കുട്ടികള് വീട്ടിലെത്തിയപ്പോള് അമ്മയോട് വിവരം പറഞ്ഞു. തുടര്ന്ന് ഗിരീഷിന്റെ ഭാര്യ അയല്വാസിയെ വിവരമറിയിച്ചു. അവര് കുത്തിയതോട് പോലീസിനെ അറിയിക്കുകയായിരുന്നു.
Trending
- ഇന്ത്യൻ ക്ലബ്ബിന്റെ പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റിന് വിജയകരമായ സമാപനം
- മാലിന്യത്തിൽനിന്ന് വൈദ്യുതി; 500 ടൺ ശേഷിയുള്ള പ്ലാന്റുമായി കേരളം
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി
- ഗ്യാനേഷിനെതിരെ അന്വേഷണം വേണം; ആത്മഹത്യാ പ്രേരണയുണ്ടായിരുന്നോയെന്നും പരിശോധിക്കണം: എം.കെ. മുനീർ
- ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
- പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയണമെന്ന് താക്കീത്
- ലാൽ കെയേഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു
- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ

