
മനാമ: ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വിദ്യാഭ്യാസ പരിശീലന ഗുണനിലവാര അതോറിറ്റി (ബി.ക്യു.എ) മാര്‍ച്ച് 29 മുതല്‍ മാര്‍ച്ച് 31 വരെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ പരീക്ഷകള്‍ നടത്തും. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വേണമെങ്കില്‍ പങ്കെടുക്കാം.
പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലുടനീളം വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത അറിവും കഴിവുകളും ദേശീയ പരീക്ഷകള്‍ വിലയിരുത്തും. അറബി, ഇംഗ്ലീഷ്, ഗണിതശാസ്ത്ര കഴിവുകള്‍ എന്നിവയിലാണ് പരീക്ഷ.


