
മൂന്നാര്‍: റവന്യു ഉദ്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എം.എല്‍.എ. എ. രാജയുടെ ഭീഷണി.
കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയെയാണ് എം.എല്‍.എ. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
റവന്യു ഉദ്യോഗസ്ഥരെ അടിക്കുമെന്ന് എം.എല്‍.എ. സംസാരത്തിനിടെ ഭീഷണിപ്പെടുത്തുന്നത് പുറത്തുവന്നിട്ടുണ്ട്. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്ന് എം.എല്‍.എ. ഫോണ്‍ കോളില്‍ പറയുന്നു. നിയമപരമായ കാര്യങ്ങളേ തനിക്കു ചെയ്യാന്‍ കഴിയൂ എന്നാണ് ഭീഷണിക്ക് തഹസില്‍ദാര്‍ മറുപടി നല്‍കിയത്.


