
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനതാവളത്തിൽ യാത്രക്കാർ പതിവായി നിയമലംഘനം നടത്തുന്നത് തടയാൻ എയർപ്പോട്ടിൽ കസ്റ്റംസിന്റെ പരിശോധന കർശമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവാവ് കസ്റ്റംസുമായി തട്ടി കയറിയത് വിവാദമായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് യുവാവിനെ നീക്കിയത്.ഇത്തരം സാഹചര്യങ്ങളിൽ പരിശോധനകളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗ്ഗീസ് പറഞ്ഞു.



കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ലഗേജ് പരിശോധനകൾ എയർപ്പോട്ടുകളിലെല്ലാം സവർവ്വ സാധാരണമാണ്. നമ്മുടെ നിയമവ്യവസ്ഥകൾക്കനുസരിച്ച് ഓരോ ജനങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമ്പോളും തിരികെ പോകുമ്പോഴും എയർപ്പോട്ട് റൂൾസ് എല്ലാവർക്കും ബാധകമാണ്. അതിന്റെ ഭാഗമായി കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകുന്നതാണ്. അങ്ങിനെ ഒരു സാഹചര്യത്തിൽ ഓരോരുത്തരും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കസ്റ്റംസുമായി സഹകരിക്കുക.
സ്വർണ്ണക്കടത്തും ലഹരിക്കടത്തും മറ്റുമൊക്കെയായി കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരികയാണല്ലോ. ആ ഒരു സാഹചര്യത്തിൽ കസ്റ്റംസ് തന്റെ ജോലികൾ കൃത്യമായിതന്നെ നടപ്പിലാക്കി വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസത്ഥർ പരിശോധനകൾ കൃത്യമായി നിർവഹിക്കുകയും നിലവിലെ നിയമ സംവിധാനങ്ങൾ സൂഗമമായ രീതിയിൽ ജനങ്ങൾക്ക് പ്രയോജനകരമാക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിയമ പരമായി അവരുടെ ചുമതലകൾ നടപ്പിലാക്കി വരുമ്പോൾ ചില ആൾക്കാരുടെ മോശം ഇടപെടലുകൾ കസ്റ്റംസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങൾക്കിടയിൽ ഒരു ബോധവൽക്കരണം നടത്തേണ്ടതാണ്. കസ്റ്റംസ് ഒരിക്കലും നിയമത്തിനെതിരല്ല.

മദ്യം, സ്വർണ്ണം തുടങ്ങിയ സാധനങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് പരിമിധികളുണ്ട്. അതിന് ഓരോ റൂൾസ് ഉണ്ട്. അതിനനുസരിച്ച് അവരുടെ കൃത്യനിർവ്വഹണം നടത്തേണ്ടതാണ്. അതിനോട് ജനങ്ങൾ വേണ്ട രീതിയിൽ സഹകരിക്കേണ്ടതാണ്. യാത്രക്കാരുടെ ബഹളങ്ങൾ എയർപ്പോട്ടിന്റ സൂഗമമായ നടത്തിപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിനേക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ധാരണ ഉണ്ടാകണമെന്നും അധികൃതർ പറയുന്നു
കുടുതൽ വിവരങ്ങൾക്ക് https://cochincustoms.gov.in


