
മലപ്പുറം: ജില്ലയെ വിഭജിക്കണം എന്നല്ല പുനക്രമീകരിക്കണം എന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്. വികസനത്തിൽ മലപ്പുറം ജില്ലയിൽ വലിയ അസന്തുലിതാവസ്ഥയുണ്ട്. ഭരണപരമായ പ്രതിസന്ധി രൂപപ്പെടുന്നത് ഒഴിവാക്കാനാണ് പുനക്രമീകരിക്കണം വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത്. വികസനത്തിലും വിദ്യാഭ്യാസത്തിലും വിവേചനം ഇല്ലാതിരിക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കണം. ശാസ്ത്രീയ പഠനം സർക്കാർ നടത്തനം. വിഭജനം എന്ന വാക്കിന് വ്യത്യസ്ത അർത്ഥ തലങ്ങൾ ഉണ്ട്. നാടിൻ്റെ വികസനം എന്ന തലത്തിൽ മാത്രമേ നോക്കി കാണാവൂ എന്നും അദ്ദേഹം പറഞ്ഞു.
മതരാഷ്ട്രത്തിനായി വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഒരു ബഹുസ്വര സാമൂഹിക ചുറ്റുപാടിന് യോജിക്കില്ല. ജമാഅത്തെ ഇസ്ലാമിയെ കേരളത്തിൽ ഇരു മുന്നണികളും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. ആർഎസ്എസും മായിട്ടുപോലും ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയിട്ടുണ്ട്. അതാത്കാലങ്ങളിൽ അവരുടെ നിലനിൽപ്പിനു വേണ്ടി എല്ലാ പാർട്ടികളുമായും എൻഗേജ് ചെയ്യുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ പൊതുസ്വഭാവമാണ്. തെരഞ്ഞെടുപ്പു കാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഏത് രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി നിൽക്കുന്നുവോ അവർ മൗനം പാലിക്കും.
വോട്ട് കിട്ടാത്തവർ സ്വാഭാവികമായും അവർക്കെതിരെ ആരോപണം ഉന്നയിക്കും. രാഷ്ട്രീയ ചർച്ചകളിൽ സമസ്ത കക്ഷിയല്ല. ഒരുകാലത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വോട്ട് ചെയ്യുന്നതും മതപരമായി തെറ്റാണെന്ന് പറഞ്ഞ വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ഇപ്പോൾ നിലനിൽപ്പിനായി നേരെ തിരിച്ചു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.


