
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് വെള്ളിയാഴ്ച കേരളത്തിലെത്തും. 6,7 തീയതികളില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ് അറിയിച്ചു.
6 ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതൃത്വം സ്വീകരണം നല്‍കും. ബിജെപി കോര്‍ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന നിതിന്‍ നബിന് അങ്കമാലിയില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
7 ന് രാവിലെ കാലടിയില്‍ ആദിശങ്കര ജന്മഭൂമിയില് സന്ദര്‍ശനം നടത്തിയ ശേഷം തൃശൂരിലെത്തി, വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുബജറ്റ് ചര്‍ച്ചയിലും നിതിന്‍ നബിന് പങ്കെടുക്കും. വൈകിട്ട് തൃശൂര്‍ നിയമസഭാ മണ്ഡല നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം നെടുമ്പാശേരി വഴി ഡല്‍ഹിക്ക് മടങ്ങും.


