ദുബായ്: യുഎഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 842 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 81,782 ആയി. പുതുതായി ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസുമായി ബന്ധപ്പെട്ട മരണസംഖ്യ 402 ആയി ഉയർന്നു.
കൊറോണ വൈറസിൽ നിന്ന് പുതുതായി 821 പേർ സുഖം പ്രാപിച്ചു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 71,456 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,682 കോവിഡ് -19 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
നിലവിൽ ഗൾഫ് രാജ്യത്ത് മൂന്നാം ഘട്ട പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകിയതായി യുഎഇ അറിയിച്ചിട്ടുണ്ട് .