
മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്റൈൻ-അലുംനി, ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ആരംഭിച്ചു 7 മണിയോടെ അവസാനിച്ച ശില്പശാലയിൽ ഗിന്നസ്സ് വേൾഡ് റെക്കോർഡ് ജേതാക്കളും ഇന്റർനാഷണൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും, ജിൻസിയുമാണ് ചിത്രകലയിൽ താല്പര്യമുള്ള പതിമൂന്നു വയസ്സിൽ കൂടുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി ക്ളാസ്സുകളെടുത്തത് .

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ-അലുംനി ജനറൽ സെക്രട്ടറി രജിത ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ, അലുംനി ചെയർമാൻ പ്രജി. വി അധ്യക്ഷത വഹിച്ചു.

ആറുമണിക്കൂർ നീണ്ട വ്യത്യസ്തമായ ഈ ശില്പശാലക്ക് ശേഷം 7 മണിക്ക് നടന്ന സമാപന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്റൈൻ-അലുംനി സോഷ്യൽ സർവീസസ് കൗൺസിലർ അരവിന്ദ് ബാബു നന്ദി പ്രകാശിപ്പിച്ച പരിപാടിക്കു ബഹ്റൈൻ അലുംനി എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
