
മനാമ: ദേശീയ പദ്ധതി പ്രകാരം സ്കൂളുകള്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെ ബഹ്റൈനിലെ എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്കി.
വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍കൈകാര്യം ചെയ്യാന്‍ സഹായം ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി മന്ത്രാലയവുമായോ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായോ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
