
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി ജൂണ്‍ 22ന് നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസങ്ങള്‍ നടത്തും. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണിത്.
വടക്കന്‍, തെക്കന്‍ മേഖലകളിലെ നാഷണല്‍ ഗാര്‍ഡ് ക്യാമ്പുകളാണ് പരിശീലന അഭ്യാസം നടത്തുന്നത്. വിന്യാസ സന്നദ്ധത, യുദ്ധ നടപടിക്രമങ്ങള്‍, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അഭ്യാസങ്ങള്‍. തത്സമയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സൈനികരുടെ സന്നദ്ധത പരിശോധിക്കാനും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങള്‍ ഉറപ്പാക്കാനും യൂണിറ്റുകള്‍ക്കിടയില്‍ സംയുക്ത ഫീല്‍ഡ് ഏകോപനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണിത്.
