മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) മെയ് 11 മുതല്‍ 17 വരെ നടത്തിയ പരിശോധനയില്‍ പിടികൂടിയ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി. ക്രമരഹിതമായി ജോലി ചെയ്ത 14 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
മൊത്തത്തില്‍ 1,337 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. ഇതില്‍ 1,324 എണ്ണവും വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു. നാലു ഗവര്‍ണറേറ്റുകളിലായാണ് പരിശോധന നടന്നതെന്ന് എല്‍.എം.ആര്.എ. അറിയിച്ചു.
Trending
- നീറ്റ് – സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണം – പ്രവാസി വെൽഫെയർ
- ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

