ഹൈദരാബാദ്: സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടാനായി ഏഴു മാസം പ്രായമുള്ള മകളെ ബലി നല്കിയ കേസില്‍ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു.
തെലങ്കാനയിലെ സൂര്യപേട്ട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഭാരതി എന്ന യുവതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി നിലവില്‍ ജയിലിലാണ്.
2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കു കാരണം സര്‍പ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തെന്ന് ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ നല്കിയ പരാതിയില്‍ പറയുന്നു. കൊല നടക്കുമ്പോള്‍ കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്ക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചെന്നും സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടിയെന്നും ഭാരതി വിളിച്ചുപറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
2023ല്‍ ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ ഭാരതി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ഭാരതിയെ കോടതി ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഈ ശിക്ഷ അനുഭവിക്കവെയാണ് കുട്ടിയെ ബലി കൊടുത്ത കേസില്‍ വധശിക്ഷ വിധിച്ചത്.
ഭാരതിയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ക്ക് സര്‍പ്പദോഷമുണ്ടെന്ന് ഒരു ജ്യോതിഷി പറഞ്ഞിരുന്നു. സര്‍പ്പദോഷ ആചാരങ്ങളില്‍ യുവതി വിശ്വസിച്ചിരുന്നെന്നും സ്ഥിരമായി ഇതിന്റെ വീഡിയോകള്‍ ഫോണില്‍ കാണാറുണ്ടെന്നും ഭര്‍ത്താവ് കൃഷ്ണ പോലീസിന് മൊഴി നല്‍കിയിരുന്നു. ഭാരതി ഇപ്പോള്ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ വനിതാ സെന്‍ട്രല്‍ ജയിലിലാണ്.
Trending
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ

