മനാമ: നിലവിലെ സുരക്ഷാ സാഹചര്യങ്ങളും അപകടസാധ്യതകളും കണക്കിലെടുത്ത് ലെബനനിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം നൽകിയ മുൻ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് സിറിയയിലെ ബഹ്റൈൻ പൗരർക്ക് അവിടുത്തെ ബഹ്റൈൻ എംബസി നിർദ്ദേശം നൽകി.
ലെബനനിൽ ഇപ്പോൾ ഉള്ള ബഹ്റൈൻ പൗരർ, അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ അവിടംവിട്ടു പോകണമെന്നും എംബസി അഭ്യർത്ഥിച്ചു. പുറപ്പെടുന്നതു വരെ യോഗ്യതയുള്ള പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ജാഗ്രത പാലിക്കുകയും വേണം.
എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ സഹായമഭ്യർത്ഥിക്കാൻ ഡമാസ്കസിലെ ബഹ്റൈൻ എംബസിയെ ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
00963 932444499
00963 994444467
00961 3824709
അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫോളോ-അപ്പ് ഓഫീസുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്:
00973 17227555
Trending
- എൻ.ഐ.എച്ച്.ആറും ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
- കോടതിയിലേക്ക് കൊണ്ടു പോകവേ പോക്സോ പ്രതി ബ്ലെയ്ഡ് വിഴുങ്ങി
- നാസിൽ നൗഷാദിനെ BKCK ആദരിച്ചു
- ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു
- ലെബനനിലേക്ക് പോകരുത്; സിറിയയിലെ ബഹ്റൈനികളോട് എംബസി
- മാമിയുടെ തിരോധാനം: അന്വേഷണോദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് അൻവർ
- ഷിഫ അല്‍ ജസീറക്ക് എന്‍എച്ച്ആര്‍എ ഡയമണ്ട് അക്രഡിറ്റേഷന്
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സീം ദേശീയ അവാർഡ്