കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു.
വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. സർക്കാർ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് നിയമനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അർജുന്റെ കുടുംബം വർഷങ്ങളായി ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമാണ്. ഇതുകൂടി കണക്കിലെടുത്താണ് അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസമുണ്ടെന്നും ഡ്രഡ്ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും അവർ പറഞ്ഞു.
അർജുനുവേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. കർണാടക സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം അറിയിച്ചു.
Trending
- വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ
- വിവാഹാഘോഷം അതിര് വിട്ടു, വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും
- അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും ഭാര്യയ്ക്കും ക്രൂരമർദ്ദനം
- മൈനാഗപ്പള്ളി കാറപകടം; ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി, പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
- ദുബായിൽ നിന്നെത്തിയ എടവണ്ണ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു
- വികസിത് ഭാരത്@2047: ജയിന് യൂണിവേഴ്സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം
- പൊതുയോഗത്തിന് പറ്റിയ നേതാക്കൾ കേരളത്തിൽ കോൺഗ്രസിന് ഇല്ല: കെ. മുരളീധരൻ
- തിരുവിതാകൂർ ദേവസ്വം ബോർഡ് ബഹു. സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അവാസ്തവമായ വാർത്തകൾ