നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബെംഗലൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്.
നിലവില്‍ നടന് പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ലോകമൊട്ടാകെയുള്ള കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. ഫാന്റം എന്ന കന്നഡ ചിത്രത്തിന് ശേഷം കോവിഡ് 19 സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് കെജിഎഫ് 2. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറയുന്നു.
ലൊക്കേഷന്‍ സമീപത്തുള്ള ഒരു ഹോട്ടലിലാണ് മുഴുവന്‍ സിനിമാപ്രവര്ത്തകര്ക്കുമുള്ള താമസം സജ്ജമാക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ അനുവാദമില്ല. 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇനി ബാക്കിയുള്ളത് പ്രധാന സംഘട്ടന രംഗങ്ങളാണ്. മിനര്‍വ മില്‍സില്‍ തയ്യാറാക്കിയിരിക്കുന്ന കൂറ്റന്‍ സെറ്റിലാണ് നിലവിലെ ഷെഡ്യൂളിന്റെ ആദ്യഭാഗം ചിത്രീകരിക്കുന്നത്.
ഒക്ടോബര്‍ 23നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സഞ്ജയ് ദത്തിന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഇനി സഞ്ജയ് ദത്തിന് മൂന്ന് ദിവസത്തെ ചിത്രീകരണം കൂടിയെ ഉള്ളുവെന്നാണ് സൂചന. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ ടണ്ടന്, ആനന്ദ് നാഗ്, ശ്രിനിഥി ഷെട്ടി എന്നിവരും വേഷമിടുന്നു.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE