മനാമ: വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തുരുനെലത്തിൽ, ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി സെക്രട്ടറി ശ്രീകാന്ത് സ്വാഗതവും വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ നന്ദിയും രേഖ പ്പെടുത്തി.
സ്പോക്സ് പേഴ്സൺ സനീഷ്കുമാർ മുഖ്യ അവതാരകനായിരുന്നു. വിവിധ സംഘടനകളുടെ പ്രതിനിധികൾ അനുശോചനം അറിയിച്ചു സംസാരിച്ചു. ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി വിളക്ക് തെളിയിച്ചു മൗനമാചാരിച്ചു.