മനാമ: ബഹ്റൈന്‍ ബേയിലെ ഒനിക്സ് റൊട്ടാന ഹോട്ടല്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരും ഉദ്യോഗസ്ഥരും അതിഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ലയെ കൂഹേജി ഡെവലപ്മെന്റ് ചെയര്മാന് അബ്ദുള്‍ഗാഫര്‍ അല്‍ കൂഹേജിയും കൂഹേജി ഡവലപ്മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അല്‍ കൂഹേജിയും സ്വാഗതം ചെയ്തു.
ആഗോള നിലവാരം പുലര്‍ത്തുന്ന ഹോട്ടല്‍ പ്രോജക്ടുകള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ബഹ്റൈനിന് ലോകത്തിന്റെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയ്ക്ക് കരുത്തേകുന്നതെന്ന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള സേവനങ്ങള്‍ എന്നിവയിലൂടെ ബഹ്റൈനിന്റെ ടൂറിസം ആകര്‍ഷണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല ഹോട്ടലും അതിലെ സൗകര്യങ്ങളും വീക്ഷിച്ചു. ബഹ്റൈന്‍ ബേയിലെ വികസന പദ്ധതികളുടെ പുരോഗതിയില്‍ ഹോട്ടല്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ഡെവലപ്പര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അവര്‍ക്ക് തുടര്‍ന്നും വിജയങ്ങള്‍ നേരുന്നു.
ബഹ്റൈന്റെ ടൂറിസം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വകാര്യ മേഖലയുടെ സംഭാവനകള്‍ നിര്‍ണായകമാണെന്ന് ടൂറിസം മന്ത്രിയും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന് അതോറിറ്റി ചെയര്‍പേഴ്സണുമായ ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പറഞ്ഞു.
ഒനിക്സ് റൊട്ടാന ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് അബ്ദുള്‍ഗാഫര്‍ അല്‍ കൂഹേജി നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലെ റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകളെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന നിക്ഷേപങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.