ബാംഗ്ലൂർ: ലോക്ക്ഡൗണിൻറെ പൂട്ടഴിക്കൽ പ്രക്രീയയുടെ ഭാഗമായാണ് കർണാടക നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏത് സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വറന്റീൻ ആവശ്യമില്ല. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യിൽ ക്വറന്റീൻ ചാപ്പ കുത്തുകയുമില്ല. ഇവർക്ക് മെഡിക്കൽ പരിശോധനയും ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സേവാ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 24 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുക. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കർണാടകയിൽ എത്തിയാൽ ഉടൻ ജോലിക്ക് പോകുകയോ അവരുടെ പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യാം. രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം ക്വറന്റീനിൽ കഴിയണം. കർണാടകയിലേക്ക് വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, മറ്റ് യാത്രക്കാർ തുടങ്ങി എല്ലാവരും ഇളവുകൾക്ക് അർഹരാണ്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X