ന്യൂഡൽഹി: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രാവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവസികളാണ് ദിനംപ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ലശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടു വരുന്നവരാണ് എന്നും ആയതിനാൽ സ്വന്തം നാട്ടിൽ ജീവിതം കരുപിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസനടപടികൾ കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് മടങ്ങി എത്തി എന്നാണ് കണക്ക്. വന്ദേഭാരത് മിഷൻറെ അഞ്ചാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും എണ്ണം വളരെയധികം വർധിക്കും എന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളും പ്രവാസികൾക്കായി ചില ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്ര സർക്കാരിന്റെ കീഴിൽ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ് ഏറ്റവും ഉത്തമമായ നടപടി എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
നാട്ടിലേക്കു മടങ്ങി വരുന്നവർക്ക് സാമ്പത്തീക സഹായമുൾപ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്നവർക്കു സിംഗിൾ വിൻഡോ ക്ലീയറൻസ് ഉൾപ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങൾ ഉൾപ്പെടുന്നതാണ് നിവേദനം. നാൽപതോളം M.P. മാരുടെ ശുപാർശ കത്തുമായി കേന്ദ്രസർക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗൽ സെൽ തീരുമാനമെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് അറിയിച്ചു.
ലോക്ക് ഡൗണിനെ തുടർന്നു പ്രവാസികൾക്ക് നാട്ടിലേക്കു വരാൻ സാധിക്കാതെ വന്നപ്പോൾ ഈ ആവശ്യം ഉന്നയിച്ചു സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയതുൾപ്പെടെ എട്ടു പൊതുതാൽപര്യ ഹർജികളാണ് പ്രവാസി ലീഗൽ സെൽ കോവിഡ് കാലത്തു സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X