മനാമ: മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണൽ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണൽ ഭാരവാഹികളും പ്രവർത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികൾ പറഞ്ഞു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് തണൽ നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്നി കെയർ എക്സിബിഷനും അനുബന്ധ ആരോഗ്യബോധവൽക്കരണം മുതൽ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ ആശ്വാസമായി നിലകൊള്ളുന്ന തണൽ ബഹ്റൈൻ ചാപ്റ്റർ ആദ്യമായാണ് രക്തദാന ക്യാമ്പ് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഹമീദ് പോതിമഠത്തിൽ (39466399), റഷീദ് മാഹി (38975579), റഫീക്ക് നാദാപുരം (39903647), ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. https://trimurl.co/Hl6Ak9 എന്ന ലിങ്കിലൂടെയും thanalbahrainchapter@gmail.com എന്ന ഇമെയിൽ വഴിയും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.