തിരുവനന്തപുരം: ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്ന പാലക്കാട്, കണ്ണൂർ ഉൾപ്പെടെ പല മണ്ഡലങ്ങളിലും ഏകപക്ഷീയ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്ലാ കണ്ണുകളും നീങ്ങുന്നത് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തും. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് രണ്ട് മണ്ഡലങ്ങളിലും നടക്കുന്നത്. ആറ്റിങ്ങലിൽ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി.ജോയിയും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നില മാറിമറിയുകയാണ് ഇവിടെ.
പന്ന്യൻ രവീന്ദ്രൻ വലിയതോതിൽ വോട്ട് പിടിക്കുന്നതാണ് നാലാം വിജയം പ്രതീക്ഷിച്ചിറങ്ങുന്ന തരൂരിന് വെല്ലുവിളിയാകുന്നത്. ആറ്റിങ്ങലിൽ നിലവില്‍ നേരിയ വോട്ടുകള്‍ക്ക് ആണെങ്കിലും അടൂര്‍ പ്രകാശാണ് മുന്നില്‍ നില്‍ക്കുന്നത്. ഇനി എണ്ണാനുള്ളത് സിപിഎം അനുകൂല പ്രദേശങ്ങളാണ് എന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. വി.മുരളീധരൻ ആറ്റിങ്ങലിൽ നടത്തിയ മുന്നേറ്റം അവസാന ലാപ്പിലേക്ക് മത്സരം കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി.