കൊച്ചി: മുല്ലപെരിയാര്‍ ഡാമിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ആശങ്ക അറിയിച്ചത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ തമിഴ്നാഴിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 136.95 ആണ് നിലവിലെ ജലനിരപ്പ്.സംസ്ഥാനത്തെ മറ്റ് ഡാമുകള്‍ സുരക്ഷിതമാണ്. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയേക്കാള്‍ വളരെ കുറവ് വെള്ളമേ ഉള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജലസേചന വകുപ്പിന്റെ ഡാമുകളില്‍ സംഭരണ ശേഷിയുടെ 61.8% ജലം മാത്രംമാണ് ഉള്ളത്. വൈദ്യുതി വകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 63.5 ശതമാനം . മറ്റ് ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഇങ്ങനെയാണ് ഇടുക്കി(64.61%), ഇടമലയാര്‍(57.46%), കക്കി(64.420%), ബാണാസുരസാഗര്‍(77.98%), ഷോളയാര്‍(79.11%) തീവ്ര മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈദ്യുത വകുപ്പിന്റെ ഡാമുകള്‍ തുറക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പെട്ടിമുടി ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലയിലായിരുന്നെന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE