മനാമ: ബഹ്റൈനിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അധികൃതരെ അറിയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. റിപ്പോർട്ടുകളും അന്വേഷണങ്ങളും സ്വീകരിക്കുന്നതിന് customercare.gdcd@interior.gov.bh എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ 17641100 എന്ന നമ്പറിൽ വിളിക്കുകയോ ആണ് വേണ്ടത്. വിവരം അറിയിക്കാനും അന്വേഷണങ്ങൾക്കും ഓഫിസിൽ നേരിട്ട് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് സജീവവും സഹകരണപരവുമായ സമീപനം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുതിയ ഇ-സേവനം അവതരിപ്പിക്കുന്നത്.