തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ വികസനപ്രവർത്തനത്തെ തകർക്കാൻ ശ്രമിക്കുന്ന ആളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു.
‘‘പ്രശസ്ത ചരിത്രകാരന് ഇര്ഫാന് ഹബീബിനെ ഗുണ്ട എന്നു വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിൻടൻ നരിമാനും അദ്ദേഹത്തിന്റെ അച്ഛന് ഫാലി എസ്. നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവര്‍ണറോട് മിണ്ടാന്‍ കഴിയുമോ? ഗവര്‍ണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവര്‍ണറോട് ഇടപഴകാന്‍ കഴിയില്ല.’’– മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്താന്‍ മാത്രമാണ് ഗവര്‍ണര്‍ കൂടുതൽ സമയം ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വളരെക്കുറച്ചാണ് ഗവര്‍ണര്‍ പറഞ്ഞത്. രാജ്ഭവന് പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് നിർദേശപ്രകാരമാണ് എന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിനു വേണമെന്നും ഗവർണർ പറഞ്ഞു. കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. വിയോജിപ്പുകൾ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യതതെ വഞ്ചിക്കലാണ്. അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണനിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് അടുത്താണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും മിണ്ടിയിരുന്നില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.