മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് വിപുലമായി നടന്നു. ബഹ്റൈൻ ദേശീയദിനാഘോഷത്തിൻ്റെ ഭാഗമായി ജീവധാത്രിയായ പവിഴദ്വീപിനോട് നന്ദിയും ഒപ്പം കുവൈറ്റ് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി. ഫോറത്തിൻ്റെ അംഗങ്ങളായവരുടെ കുട്ടികളിൽ നിന്ന് പത്താം തരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങൾക്കായുള്ള ഉപഹാരം കൃഷ്ണ ആർ നായർ, ശ്രീഹരി ആർ നായർ, എന്നിവർക്ക് ഡോക്ടർ പി.വി ചെറിയാൻ നൽകി. ചടങ്ങിൽ ബിഎം എഫ് പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, ഡോക്ടർ പി.വി ചെറിയാൻ, രാജീവ് വെള്ളിക്കോത്ത്, ജയേഷ് താന്നിക്കൽ ,ഇ.വിരാജീവൻ, എന്നിവർ സംബന്ധിച്ചു. ബബിന സുനിൽ ചടങ്ങ് നിയന്ത്രിച്ചു.
ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപീകരിച്ചു. നിലവിലെ പ്രസിഡണ്ട് ബാബു കുഞ്ഞിരാമനും സെക്രട്ടറി ദീപ ജയചന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്കുട്ടീവ് കമ്മിറ്റിയിൽ സ്റ്റാൻലി തോമസ്, അബ്ദുൾ സലാം എന്നിവർ വൈസ് പ്രസിഡൻറുമാരായും, സാമ്രാജ് തിരുവനന്തപുരം, സജി സാമുവൽ എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും, ബബിനാ സുനിൽ ട്രഷററായും, അൻവർ നിലമ്പൂർ, ജയേഷ് താന്നിക്കൽ എന്നിവർ മെമ്പർഷിപ്പ് സെക്രട്ടറിമാരായും, വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ എൻ്റർടെയ്മെൻറ് സെക്രട്ടറിമാരായും, രാജീവ് വെള്ളിക്കോത്ത് മീഡിയാ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം 14 അംഗ വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.