കോതമംഗലം: പുന്നേക്കാട് എക്സൈസ് ജീപ്പിന് തീയിട്ട കളപ്പാറ പാലയ്ക്കല്‍ ജിത്ത്് (19) പിടിയിലായി. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. പുന്നേക്കാട് ജങ്ഷന് സമീപത്തെ കുട്ടംപുഴ എക്സൈസ് റേഞ്ച്് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിനാണ് തീയിട്ടത്. നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തി തീയണച്ചു. ഇതിനിടെ ജിത്ത് ഓടിമറഞ്ഞു. ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച്് തീയിടുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കോതമംഗലം പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിത്ത് പിടിയിലായത്.
Trending
- തടവുകാരന്റെ മരണം: അന്വേഷണം തുടരുന്നു
- ബഹ്റൈനില്‍നിന്ന് കുറഞ്ഞ ചെലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യല്‍ ഫോറവും മലയാളി ബിസിനസ് ഫോറവും
- R&B ഫാഷൻ ആഗോളതലത്തിൽ 184 സ്റ്റോറുകളിലേക്ക്; കേരളത്തിലെ പത്താമത്തെ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
- പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം: റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടിയെടുക്കുന്നതിൽ നിയമോപദേശവും തേടി
- ഇറാന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു; ടെഹ്റാൻ ലക്ഷ്യമിട്ടുള്ള യുഎസ് – ഇസ്രയേൽ ആക്രമണത്തിനിടെ
- ‘കേരളത്തിലേത് മികച്ച സംവിധാനം’; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
- വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി; കേസെടുക്കാൻ പൊലീസിന് അനുമതി നൽകി
- വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി



