മനാമ: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട അടൂർ പരുത്തിപ്പാറ മലമുറ്റത്ത്, വടക്കെടത്തു കാവ് തോമസ് പ്രിൻസ് (ഷീൻ, 48) ബഹ്റൈനിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലെത്തി വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായി. തുടർന്ന് ബി.ഡി.എഫിലും പിന്നീട് അവാലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് സെക്രട്ടറിയാണ്. സിത്രയിലെ റം ട്രേഡിങ് ജീവനക്കാരനായിരുന്നു. ഭാര്യ: സുജ (മിനിസ്ട്രി ഓഫ് ഹെൽത്ത്). മക്കൾ: ക്രിസ്റ്റി (11ാം ക്ലാസ്സ്), ഷെറിൽ (നാലാം ക്ലാസ്സ്), കൈഡൻ (രണ്ട് വയസ്സ്). മൃതദേഹം നാട്ടിലേക്ക്കൊണ്ട് പോകാനുള്ള ക്രമീകരണം ചെയ്തു വരുന്നു.
Trending
- അവിചാരിതമായി പടർന്നു പിടിച്ച തീനാളങ്ങളിൽ വിറങ്ങലിച്ച മനാമ സുക്കിന് സഹായഹസ്തവുമായി കെഎംസിസി
- ഇന്ത്യൻ സ്കൂൾ ആലേഖ് 24ന് ഒരുങ്ങുന്നു
- മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി വീൽചെയറുകൾ നൽകി
- വിഴിഞ്ഞത്ത് വള്ളം കരയിലടുപ്പിക്കുന്നതിന് നീന്തിപ്പോയ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു
- രാത്രിസഞ്ചാര നിയന്ത്രണം: കോഴിക്കോട് എൻ.ഐ.ടിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് 33 ലക്ഷം പിഴ
- മൃതദേഹങ്ങൾ രാവിലെ 8.30-ഓടെ എത്തിക്കും; അനുശോചനമറിയിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക്
- കുവൈത്ത് ദുരന്തം: സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല