മനാമ: ലിബിയയിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി ബഹ്റൈൻ. പ്രളയബാധിതരെ സഹായിക്കാൻനായി 3,77,000 ബഹ്റൈൻ ദിനാറിന്റെ ദുരിതാശ്വാസ സഹായമാണ് ബഹ്റൈൻ ലിബിയയിലേക്ക് അയച്ചത്.
രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF) പ്രവർത്തനമാരംഭിക്കുകയും 1 ദശലക്ഷം ഡോളർ മൂല്യമുള്ള മാനുഷിക സഹായം അയയ്ക്കുകയും ചെയ്തു. ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ , പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവയുൾപ്പെടെ 40 ടൺ അവശ്യ സാധനങ്ങൾ ബഹ്റൈൻ ലിബിയയിലേക്ക് അയച്ചു.
11,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ച വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്.