മനാമ: വിൽപനക്കായി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ ഏഷ്യക്കാരനായ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 ബഹ്റൈൻ ദിനാർ പിഴയും ഹൈ ക്രിമിനൽ കോടതി വിധിച്ചു. കൂടാതെ 25 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തും. പ്രതിയെ ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ആന്റി നാർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. വയറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.