മനാമ: കെ സി എ – ബി എഫ് സി ഓണം പൊന്നോണം 2023- ഉദ്ഘാടനോൽത്സവത്തിലെ മുഖ്യാതിഥി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയായ ഇനാസ് അൽ മാജിദ് കേരള കാത്തലിക് അസോസിയേഷൻറെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത് ഓണത്തനിമയെ ഓർമ്മപ്പെടുത്തും പോലെ വേഷധാരണത്തിൽ.
ചടങ്ങിനത്തിയ വീശിഷ്ഠഥിതി യാതൊരു മടിയും കൂടാതെ ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് ഓണതനിമയുള്ള വസ്ത്രം ധരിക്കാൻ സന്നദ്ധയാവുകയിരുന്നു. കേരള കാത്തലിക് അസോസിയേഷൻറെ വനിതാ വിഭാഗം അംഗങ്ങൾ അവരെ വസ്ത്ര ധാരണത്തിന് സഹായിച്ചു. ഓണ പുടവ മഹനീയവുംസുന്ദരവു മായ വസ്ത്രം ആണെന്നും അതോടൊപ്പം എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ പ്രതീകമായ ഓണാശംസകൾ നേരുന്നുവെന്നു അവർ പറഞ്ഞു.