മനാമ : ബഹ്റൈനേയും സൗദി അറേബ്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ ട്രക്കുകൾക്കായി വീണ്ടും തുറന്നു. കോവിഡിനെ തുടർന്ന് മാർച്ച് 7 ന് അടച്ച കോസ്വേ വീണ്ടും തുറക്കുന്നത് സൗദി കസ്റ്റംസ് അതോറിറ്റികളുമായി ഏകോപിപ്പിച്ചുകൊണ്ടാണ്. ഇന്നുമുതലാണ് കോസ്വേയിലൂടെ യാത്ര ചെയ്യാൻ ട്രക്കുകൾക്ക് അനുമതി.
ഘട്ടം ഘട്ടമായി കോസ്വേ തുറക്കാൻ സൗദി അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഇരു രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്കു യാത്രയ്ക്ക് അനുമതി നൽകിയിരുന്നു.