ബെയ്ജിംഗ്: യുക്രെയ്ൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര ചർച്ചകൾക്കായി യുറേഷ്യൻ കാര്യങ്ങളുടെ ചൈനീസ് പ്രത്യേക പ്രതിനിധി ലി ഹുയി സൗദി അറേബ്യയിലെ ജിദ്ദ സന്ദർശിക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഉക്രെയ്നിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രസ്താവനയിൽ പറഞ്ഞു.