മനാമ: ചെമ്മീൻ നിരോധനം നാളെ മുതൽ നീക്കുമെന്ന് കൃഷി, മുനിസിപ്പാലിറ്റി അഫയേഴ്സ്, നഗര ആസൂത്രണ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര വിഭവ വകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റി അഫയേഴ്സ്, നഗര ആസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖലീഫ് പുറപ്പെടുവിച്ച ഉത്തരവ് 18/2020 പ്രകാരം ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31 വരെ ഏർപ്പെടുത്തിയ ആറുമാസത്തെ വിലക്കാണ് പിൻവലിക്കുന്നത്.
രാജ്യത്ത് സമുദ്രവിഭവങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസക്കാലത്തേക്കു ചെമ്മീൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.