മനാമ: ജൂണിൽ റെസിഡൻഷ്യൽ ഏരിയകളിൽ 1511 ഗതാഗത നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ട്രാഫിക് ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ കേണൽ അഡെൽ അൽ ദൊസൈരി വ്യക്തമാക്കി. ആളുകളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന 44 വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും തെറ്റായ പാർക്കിംഗുകളും ,47 സ്റ്റണ്ട് ഡ്രൈവിംഗ് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്റ്റണ്ട് ഡ്രൈവിംഗും അതുമൂലം താമസക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
വിൻഡോ ടിന്റ് ലംഘനങ്ങൾ, കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷൻ, വാഹനമോടിക്കുമ്പോൾ കൈയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, തെറ്റായ ഓവർടേക്കിംഗ് എന്നിവയും മറ്റ് ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
റെസിഡൻഷ്യൽ ഏരിയകളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് കേണൽ അഡെൽ അൽ ദൊസൈരി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.