പട്ന: ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകൾ നിലയിൽ കൂടി 27-കാരൻ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബങ്ക ടൗൺ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി