കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. തലശേരി സ്വദേശി ലൈല കൊറോണ ബാധിച്ചു മരിച്ചു. 62 വയസായിരുന്നു. ഇതോടെ കേരളത്തില്‍ ഇന്ന് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ചു തന്നെ മരണം സംഭവിച്ചു. കൊറോണ പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. മരണം സംഭവിച്ചത് ബത്തേരിയില്‍ വെച്ചായതിനാല്‍ മൃതദേഹം വയനാട്ടില്‍ തന്നെ സംസ്ക്കരിക്കും.
റിപ്പോർട്ട് – തസ്ലിം മുഹമ്മദ്, തലശ്ശേരി