
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എസ്.എൽ. ശ്യാം (54) പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ നിര്യാതനായി. ഭൗതികദേഹം ഒന്നരയോടെ കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ എത്തിക്കും. വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിനു ശേഷം 6 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

