
മനാമ: തിരുവനന്തപുരം ചാക്ക സ്വദേശി മുഹമ്മദ് സക്കീർ ബഹ്റൈനിൽ നിര്യാതനായി. 54 വയസായിരുന്നു. ട്യൂബ്ലി ഈസി കൂൾ എയർ കണ്ടീഷൻ ഉടമയായ സക്കീർ തന്റെ സ്ഥാപനത്തിന്റെ ഓഫീസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. 25 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ഷിമി.മക്കൾ: ഹിഷാം(കാനഡ),റയ്യാൻ (ഏഷ്യൻ സ്കൂൾ). മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള നടപടികൾ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

