കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്റ്.ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി.വെള്ളിയാഴ്ച രാവിലെ മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മനീഷ് ആണ് പ്രതിയെക്കണ്ട് സംസാരിച്ച ശേഷം റിമാന്‍ഡ് നടപടിയിലേക്ക് കടന്നത്.മെഡിക്കല്‍ കോളേജില്‍തന്നെ നിലനിര്‍ത്തി ചികിത്സ നടത്തേണ്ട ആവശ്യം പ്രതിക്കില്ല എന്നതിനാല്‍ ഇന്നുതന്നെ ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും.നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.
Trending
- മോദിക്ക് സർപ്രൈസുമായി നെതന്യാഹു; അത്താഴ വിരുന്നിന് എത്തിയത് ഇന്ത്യൻ വസ്ത്രം ധരിച്ച്, വീഡിയോ പങ്കുവച്ച് ഹിന്ദിയിൽ കുറിപ്പ്
- ‘പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം’, എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
