ന്യൂഡല്‍ഹി: കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലില്ലെന്ന് കേന്ദ്രം. വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ട്രെയിനുകൾ അനുവദിക്കുന്നത്. നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നൽകുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ മറുപടി പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. നേരത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.